വാ​ഹ​ന​മോ​ഷ​ണം: ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

02:01 AM Feb 21, 2022 | Deepika.com
കൊ​ള​ത്തൂ​ർ(​മ​ല​പ്പു​റം): കൊ​ള​ത്തൂ​രി​ൽ​നി​ന്നു വാ​ഹ​നം മോ​ഷ്ടി​ച്ച കേ​സി​ൽ അ​ന്ത​ർ​സം​സ്ഥാ​ന വാ​ഹ​ന മോ​ഷ്ടാ​വും കൂ​ട്ടാ​ളി​യും പി​ടി​യി​ൽ. മാ​വേ​ലി​ക്ക​ര ക​ണ്ണ​മം​ഗ​ലം ഇ​ല​വ​ങ്ക​ത്ത​റ​യി​ൽ ജേ​ക്ക​ബ് ലൂ​യി​സ്(44), കൂ​ട്ടാ​ളി കോ​യ​മ്പ​ത്തൂ​ർ ഉ​ക്ക​ടം സ്വ​ദേ​ശി ജെ​യ്‌​ലാ​ബു​ദ്ദീ​ൻ(46) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഏ​ഴു ജി​ല്ല​ക​ളി​ലാ​യി എ​ണ്‍​പ​തി​ല​ധി​കം മോ​ഷ​ണ ക്കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ ജേ​ക്ക​ബ് ലൂ​യി​സ്. അ​ഞ്ചു ജി​ല്ല​ക​ളി​ലാ​യി ന​ട​ന്ന 11 ബൈ​ക്ക്, കാ​ർ മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ ഇ​വ​ർ ര​ണ്ടു പേ​രും പ്ര​തി​ക​ളാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

കൊ​ള​ത്തൂ​ർ അ​മ്പ​ല​പ്പ​ടി​യി​ൽ വീ​ട്ടു​മു​റ്റ​ത്തു നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്കോ​ർ​പി​യോ മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് ഇ​വ​രു​ടെ അ​റ​സ്റ്റ്. മോ​ഷ്ടി​ച്ച വാ​ഹ​നം കോ​യ​മ്പ​ത്തൂ​രി​ലേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കൊ​ള​ത്തൂ​രി​ൽ​വ​ച്ചാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.