ബംഗാളിലെ മുൻ എസ്എഫ്ഐ നേതാവിന്‍റെ ദുരൂഹമരണം; വ്യാപക പ്രതിഷേധം

01:59 AM Feb 21, 2022 | Deepika.com
കോ​​ൽ​​ക്ക​​ത്ത: ബം​​ഗാ​​ളി​​ൽ മു​​ൻ എ​​സ്എ​​ഫ്ഐ നേ​​താ​​വ് അ​​നി​​ഷ് ഖാ​​ന്‍റെ(27) ദു​​രു​​ഹ​​മ​​ര​​ണ​​ത്തി​​ൽ വ്യാ​​പ​​ക പ്ര​​തി​​ഷേ​​ധം. ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സാണ് ഖാ​​ന്‍റെ മ​​ര​​ണ​​ത്തി​​ന് ഉ​​ത്ത​​ര​​വാ​​ദി​​യെ​​ന്ന് പ്ര​​തി​​പ​​ക്ഷം ആ​​രോ​​പി​​ച്ചു.

ഇ​​ന്ന​​ലെ നൂ​​റു​​ക​​ണ​​ക്കി​​ന് എ​​സ്എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​ർ ബാ​​രി​​ക്കേ​​ഡ് ത​​ക​​ർ​​ത്ത് ആ​​മ്ത പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലേ​​ക്കു മാ​​ർ​​ച്ച് ന​​ട​​ത്തി. സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ൽ പ്ര​​തി​​ഷേ​​ധം അ​​ര​​ങ്ങേ​​റി.

വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി ആ​​മ്ത​​യി​​ലെ വീ​​ട്ടി​​ൽ പോ​​ലീ​​സ് യൂ​​ണി​​ഫോ​​മി​​ലെ​​ത്തി​​യ സം​​ഘം അ​​നി​​ഷ് ഖാ​​നെ വ​​ലി​​ച്ചി​​ഴ​​ച്ച് ടെ​​റ​​സി​​ൽ​​നി​​ന്നു താ​​ഴേ​​ക്കി​​ട്ട് കൊ​​ല​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ ആ​​രോ​​പി​​ച്ചു. എ​​ന്നാ​​ൽ പോ​​ലീ​​സ് ആ​​രോ​​പ​​ണം നി​​ഷേ​​ധി​​ച്ചു.

സം​​സ്ഥാ​​ന പോ​​ലീ​​സി​​ൽ വി​​ശ്വാ​​സ​​മി​​ല്ലെ​​ന്നും അ​​നി​​ഷ് ഖാ​​ന്‍റെ മ​​ര​​ണ​​ത്തി​​ൽ സി​​ബി​​ഐ അ​​ന്വേ​​ഷ​​ണം വേ​​ണ​​മെ​​ന്ന് പി​​താ​​വ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. എ​​സ്എ​​ഫ്ഐ​​യു​​ടെ പ്ര​​മു​​ഖ നേ​​താ​​വാ​​യി​​രു​​ന്ന അ​​നി​​ഷ് ഖാ​​ൻ പൗ​​ര​​ത്വ നി​​യ​​മ ഭേ​​ദ​​ഗ​​തി(​​സി​​എ​​എ)​​ക്കെ​​തി​​രെ​​യു​​ള്ള പ്ര​​ക്ഷോ​​ഭ​​ത്തി​​ന്‍റെ മു​​ൻ​​നി​​ര​​യി​​ലു​​ണ്ടാ​​യി​​രു​​ന്നു. പി​​ന്നീ​​ട് ഇ​​ദ്ദേ​​ഹം ഇ​​ന്ത്യ​​ൻ സെ​​ക്കു​​ല​​ർ ഫ്ര​​ണ്ടി​​ൽ ചേ​​ർ​​ന്നു. കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​നും മ​​മ​​ത സ​​ർ​​ക്കാ​​രി​​നും എ​​തി​​രെ നി​​ശി​​ത വി​​മ​​ർ​​ശ​​നം ഉ​​യ​​ർ​​ത്തി​​യി​​രു​​ന്ന​​യാ​​ളാ​​ണ് അ​​നി​​ഷ് ഖാ​​ൻ.