ലണ്ടൻ: എലിസബത്ത് രാജ്ഞിക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്ഞിക്ക് ചെറിയ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. ബക്കിംഗ്ഹാം കൊട്ടാരമാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പൂർണവിശ്രമത്തിലായ രാജ്ഞിയെ വിദഗ്ദ ഡോക്ടർമാരുടെ സംഘം നിരീക്ഷിക്കുകയാണ്. ആശുപത്രിയിലേയ്ക്ക് മാറ്റേണ്ട സാഹചര്യം നിലവില്ലെന്ന് കൊട്ടാരം വക്താവ് അറിയിച്ചു.
രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് രാജ്ഞിക്ക് കോവിഡ് സ്ഥിരീകരിച്ചത്. മറ്റ് രണ്ട് രാജകുടുംബാംഗങ്ങൾക്കും കോവിഡ് ബാധിച്ചിട്ടുണ്ട്.
എലിസബത്ത് രാജ്ഞിക്ക് കോവിഡ്
10:26 PM Feb 20, 2022 | Deepika.com