ഫ്ളോ​റി​ഡ​യി​ൽ ക​ട​ൽ​ത്തീ​ര​ത്ത് ക​ട​ലി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണു

08:24 PM Feb 20, 2022 | Deepika.com
ന്യൂ​യോ​ർ​ക്ക്: ഫ്ളോ​റി​ഡ​യി​ലെ മി​യാ​മി ബീ​ച്ചി​ൽ ക​ട​ലി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണു. പ്രാ​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 1.10നാ​യി​രു​ന്നു അ​പ​ക​ടം.​ മൂ​ന്ന് യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ഹെ​ലി​കോ​പ്റ്റ​റാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.

ബീ​ച്ചി​ൽ തി​ര​ക്കു​ള്ള സ​മ​യ​ത്താ​ണ് ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണ​ത്. സം​ഭ​വ​ത്തി​ൽ ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ത​ക​ർ​ന്നു​വീ​ണ ഹെ​ലി​കോ​പ്റ്റ​റി​ൽ നി​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ ര​ണ്ടു​പേ​രു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്.