വി​ൻ​ഡീ​സി​ന് ടോ​സ്; ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്

07:09 PM Feb 20, 2022 | Deepika.com
കോ​ൽ​ക്ക​ത്ത: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ മൂ​ന്നാ​മ​ത്തെ​തും അ​വ​സാ​ന​ത്തെ​തു​മാ​യ ട്വ​ന്‍റി-20​യി​ൽ ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ വി​ൻ​ഡീ​സ് ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ ര​ണ്ടു മ​ത്സ​ര​വും ജ​യി​ച്ച് ഇ​ന്ത്യ പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ‌

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഞ​ങ്ങ​ൾ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​തി​നാ​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്യു​ന്ന​ത് ന​ല്ല​താ​യി തോ​ന്നു​ന്നു​വെ​ന്ന് ഇ​ന്ത്യ​ൻ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ പ​റ​ഞ്ഞു. നാ​ല് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ന് ഇ​റ​ങ്ങു​ന്ന​ത്. വി​രാ​ട് കോ​ഹ്ലി, ഭൂ​വ​നേ​ശ്വ​ർ കു​മാ​ർ, ഋ​ഷ​ഭ് പ​ന്ത്, ചാ​ഹ​ൽ എ​ന്നി​വ​ർ​ക്കു പ​ക​ര​മാ​യി ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ്, ശ്രേ​യ​സ് അ​യ്യ​ർ, ഷാ​ർ​ദു​ൽ താ​ക്കൂ​ർ, ആ​വേ​ശ് ഖാ​ൻ എ​ന്നി​വ​ർ​ക്ക് അ​വ​സ​രം ന​ൽ​കി. ആ​വേ​ശ് ഖാ​ന്‍റെ അ​ര​ങ്ങേ​റ്റ മ​ത്സ​ര​മാ​ണി​ത്.

നാ​ല് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് വി​ൻ​ഡീ​സും ഇ​ന്ന് ഇ​റ​ങ്ങു​ന്ന​ത്. വാ​ൽ​ഷ്, ഫാ​ബി​യ​ൻ, ഡ്രേ​ക്ക്സ്, ഹോ​പ്പ് എ​ന്നി​വ​ർ ടീ​മി​ലെ​ത്തി.