കൊച്ചി: കിഴക്കമ്പലത്ത് സിപിഎം കൊലപ്പെടുത്തിയ യുവാവിന്റെ മരണത്തിൽ സാംസ്കാരിക നായകർ കുറ്റകരമായ മൗനം പാലിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഭരണകൂടത്തിന്റെ എച്ചില് നക്കി ശിഷ്ടകാലം കഴിയാമെന്ന് കരുതുന്നവര്‍ സിപിഎമ്മിന്റെ കടുത്ത അനീതികള്‍ കണ്ടാലും പ്രതികരിക്കില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
ആള്‍ക്കൂട്ടക്കൊലപാതകത്തിന് നേതൃത്വം കൊടുത്ത സിപിഎം എംഎൽഎയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. ദളിത് വിരുദ്ധതയും ദളിത് വേട്ടയും രക്തത്തിലലിഞ്ഞ പാര്‍ട്ടിയാണ് സിപിഎം. മധുവിനെ ആൾക്കൂട്ട കൊലപാതകം നടത്തിയവരെ സംരക്ഷിച്ച സർക്കാർ ഇപ്പോൾ ഒരു ദളിത് യുവാവിനെ കൂടി തല്ലിക്കൊന്നിരിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.
ദീപുവിന്റെ കൊലപാതകം: സാംസ്കാരിക നായകർ മൗനം പാലിക്കുന്നുവെന്ന് സുധാകരൻ
12:08 PM Feb 20, 2022 | Deepika.com