സി​പി​എ​മ്മു​മാ​യി കൂ​ട്ടു​കെ​ട്ട്: കാ​സ​ർ​ഗോ​ഡ് ബി​ജെ​പി​യി​ൽ ക​ലാ​പം;​ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു

11:22 AM Feb 20, 2022 | Deepika.com
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ട്ട് ബി​ജെ​പി​യി​ൽ പ​ര​സ്യ​ക​ലാ​പം. കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ലെ സി​പി​എ​മ്മു​മാ​യു​ള്ള കൂ​ട്ടു​കെ​ട്ടി​നെ​തി​രെ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധി​ച്ചു.

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ൾ​ക്കെ​തി​രെ​യാ​ണ് പ്ര​വ​ർ​ത്ത​ക​രു​ടെ രോ​ഷം. നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യി​ല്ലെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ക്കു​ന്നു.

കെ. ​സു​രേ​ന്ദ്ര​ൻ നേ​രി​ട്ടെ​ത്തി ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്നും സി​പി​എ​മ്മി​നെ അ​നു​കൂ​ലി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.