നാ​ല് ട്രെ​യി​നു​ക​ളി​ൽ കോ​ച്ചു​ക​ൾ വ​ർ​ധി​പ്പി​ച്ചു

09:36 PM Feb 19, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: നാ​ല് ട്രെ​യി​നു​ക​ളി​ൽ കോ​ച്ചു​ക​ൾ വ​ർ​ധി​പ്പി​ക്കും. തി​രു​വ​ന​ന്ത​പു​രം-​മ​ധു​ര അ​മൃ​ത എ​ക്സ്പ്ര​സ് (16343), മ​ധു​ര-​തി​രു​വ​ന​ന്ത​പു​രം അ​മൃ​ത എ​ക്സ്പ്ര​സ് (16344 ) ട്രെ​യി​നു​ക​ളി​ൽ മൂ​ന്ന് സ്ലീ​പ്പ​ർ ക്ലാ​സ് കോ​ച്ചു​ക​ൾ വീ​ത​മാ​ണ് വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

ഫെ​ബ്രു​വ​രി 25 മു​ത​ൽ മ​ധു​ര​യി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ളി​ലും ഫെ​ബ്രു​വ​രി 26 മു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള സ​ർ​വീ​സു​ക​ളി​ലും കോ​ച്ച് വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ​വ​രും.

എ​റ​ണാ​കു​ളം-​ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ൻ മി​ല്ലേ​നി​യം വീ​ക്ക്ലി സൂ​പ്പ​ർ​ഫാ​സ്റ്റ് (12645 ), ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ൻ-​എ​റ​ണാ​കു​ളം മി​ല്ലേ​നി​യം സൂ​പ്പ​ർ​ഫാ​സ്റ്റ് (12646) എ​ന്നി​വ​യി​ൽ ഒ​രു ടു-​ട​യ​ർ എ​സി കോ​ച്ചു​ക​ൾ വീ​ത​മാ​ണ് വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

ഫെ​ബ്രു​വ​രി 26 മു​ത​ൽ ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​നി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ളി​ലും മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള സ​ർ​വീ​സു​ക​ളി​ലും പു​തി​യ കോ​ച്ചു​ക​ൾ നി​ല​വി​ൽ​വ​രും.