കെ​എ​സ്ഇ​ബി സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​യി

08:06 PM Feb 19, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ഇ​ബി തൊ​ഴി​ലാ​ളി സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​യി. ചെ​യ​ർ​മാ​നും സം​ഘ​ട​ന​ക​ളും ട്രേ​ഡ് യൂ​ണി​യ​നു​ക​ളും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

ബോ​ർ​ഡ് ആ​സ്ഥാ​ന​ത്തെ ഗേ​റ്റി​ലും പ്ര​ധാ​ന ക​വാ​ട​ത്തി​ലും എ​സ്‌​ഐ​എ​സ്എ​ഫ് കാ​വ​ൽ ഉ​ണ്ടാ​കി​ല്ല. ഗേ​റ്റു​ക​ൾ, പ്ര​ധാ​ന​ക​വാ​ടം, ചെ​യ​ർ​മാ​ന്‍റെ ഓ​ഫീ​സ് ഉ​ൾ​പ്പ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് എ​സ്ഐ​എ​സ്എ​ഫി​നെ ഒ​ഴി​വാ​ക്കാ​നും ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി. ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ളി​ൽ തു​ട​ർ ച​ർ​ച്ച​ക​ൾ ന​ട​ത്താ​മെ​ന്ന ഉ​റ​പ്പ് ല​ഭി​ച്ചെ​ന്ന് തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു.