ര​ഞ്ജി​യി​ൽ കേ​ര​ള​ത്തി​ന് ജ​യ​ത്തു​ട​ക്കം

06:15 PM Feb 19, 2022 | Deepika.com
സൗ​രാ​ഷ്ട്ര: ര​ഞ്ജി ട്രോ​ഫി​യി​ൽ മേ​ഘാ​ല​യ​യ്ക്കെ​തി​രേ ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെ കേ​ര​ളം തു​ട​ങ്ങി. ഇ​ന്നിം​ഗ്സി​നും 166 റ​ണ്‍​സി​നു​മാ​ണ് കേ​ര​ളം ജ​യി​ച്ച​ത്. ര​ണ്ടു ഇ​ന്നിം​ഗ്സി​ലു​മാ​യി ആ​റ് വി​ക്ക​റ്റ് വീ​ഴ്ത്തി​യ അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ ഏ​ദ​ൻ ആ​പ്പി​ൾ ടോം ​മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി.

മേ​ഘാ​ല​യ​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 191 റ​ണ്‍​സി​ൽ അ​വ​സാ​നി​ച്ചു. ബേ​സി​ൽ ത​മ്പി നാ​ലും ജ​ല​ജ് സ​ക്സേ​ന മൂ​ന്നും ഏ​ദ​ൻ ര​ണ്ടു വി​ക്ക​റ്റു​ക​ൾ നേ​ടി. ചി​രാ​ഗ് കു​ർ​ന (75), ദു​പ്പു സാ​ഗ്മ (പു​റ​ത്താ​കാ​തെ 55) എ്ന്നി​വ​ർ മാ​ത്ര​മാ​ണ് മേ​ഘാ​ല​യ്ക്കാ​യി തി​ള​ങ്ങി​യ​ത്. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ മേ​ഘാ​ല​യ 148 റ​ണ്‍​സി​ന് പു​റ​ത്താ​യി​രു​ന്നു.

പൊ​ന്ന​ൻ രാ​ഹു​ൽ (147), രോ​ഹ​ൻ എ​സ്. കു​ന്നു​മ്മ​ൽ (107), വ​ത്സ​ൽ ഗോ​വി​ന്ദ് (106) എ​ന്നി​വ​രു​ടെ സെ​ഞ്ചു​റി ക​രു​ത്തി​ൽ കേ​ര​ളം ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 505 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി​യി​രു​ന്നു. മ​ത്സ​രം ജ​യി​ച്ച​തോ​ടെ കേ​ര​ള​ത്തി​ന് ഏ​ഴ് പോ​യി​ന്‍റു​ക​ൾ ല​ഭി​ച്ചു.