ടെ​സ്റ്റി​ലും രോ​ഹി​ത് ന​യി​ക്കും; പൂ​ജാ​ര​യും ര​ഹാ​നെ​യും പു​റ​ത്ത്

04:50 PM Feb 19, 2022 | Deepika.com
മും​ബൈ: ഇ​ന്ത്യ​ൻ ടെ​സ്റ്റ് ടീ​മി​ൽ നി​ന്നും സീ​നി​യ​ർ താ​ര​ങ്ങ​ളാ​യ അ​ജി​ങ്ക്യ, ര​ഹാ​നെ, ചേ​തേ​ശ്വ​ർ പൂ​ജാ​ര എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി. ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യ്ക്കു​ള്ള ടീ​മി​ൽ നി​ന്നാ​ണ് ഇ​രു​വ​രെ​യും ഒ​ഴി​വാ​ക്കി​യ​ത്. പേ​സ​ർ ഇ​ഷാ​ന്ത് ശ​ർ​മ, വി​ക്ക​റ്റ് കീ​പ്പ​ർ വൃ​ദ്ധി​മാ​ൻ സാ​ഹ എ​ന്നി​വ​രെ​യും ടീ​മി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

വി​രാ​ട് കോ​ഹ്ലി​ക്ക് പി​ൻ​ഗാ​മി​യാ​യി ടെ​സ്റ്റി​ലും രോ​ഹി​ത് ശ​ർ​മ​യെ ബി​സി​സി​ഐ നാ​യ​ക​നാ​യി നി​യോ​ഗി​ച്ചു. ടെ​സ്റ്റി​ലും ട്വ​ന്‍റി-20 യി​ലും പേ​സ​ർ ജ​സ്പ്രീ​ത് ബും​റ​യാ​ണ് പു​തി​യ വൈ​സ് ക്യാ​പ്റ്റ​ൻ.

പ​രി​ക്ക് മാ​റി ഓ​ൾ​റൗ​ണ്ട​ർ ര​വീ​ന്ദ്ര ജ​ഡേ​ജ ടീ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്. ആ​ർ.​അ​ശ്വി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും പ​രി​ക്കി​ൽ നി​ന്നും മോ​ചി​ത​നാ​യി ഫി​റ്റ്ന​സ് തെ​ളി​യി​ച്ചെ​ങ്കി​ലേ അ​ന്തി​മ ഇ​ല​വ​നി​ലേ​ക്ക് പ​രി​ഗ​ണി​ക്കൂ. 18 അം​ഗ ടീ​മി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള സ്പി​ന്ന​ർ സൗ​ര​ഭ് കു​മാ​റും സ്ഥാ​നം പി​ടി​ച്ചു.

ടീം: ​രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ), ജ​സ്പ്രീ​ത് ബും​റ (വൈ​സ് ക്യാ​പ്റ്റ​ൻ), മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ, പ്രി​യ​ങ്ക് പാ​ഞ്ചാ​ൽ, വി​രാ​ട് കോ​ഹ്ലി, ശ്രേ​യ​സ് അ​യ്യ​ർ, ഹ​നു​മ വി​ഹാ​രി, ശു​ഭ്മാ​ൻ ഗി​ൽ, ഋ​ഷ​ഭ് പ​ന്ത്, കെ.​എ​സ്.​ഭ​ര​ത്, ആ​ർ.​അ​ശ്വി​ൻ, ര​വീ​ന്ദ്ര ജ​ഡേ​ജ, ജ​യ​ന്ത് യാ​ദ​വ്, കു​ൽ​ദീ​പ് യാ​ദ​വ്, മു​ഹ​മ്മ​ദ് ഷ​മി, മു​ഹ​മ്മ​ദ് സി​റാ​ജ്, ഉ​മേ​ഷ് യാ​ദ​വ്, സൗ​ര​ഭ് കു​മാ​ർ.