സ​ഞ്ജു വീ​ണ്ടും ഇ​ന്ത്യ​ൻ ടീ​മി​ൽ

05:05 PM Feb 19, 2022 | Deepika.com
മും​ബൈ: മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍ വീ​ണ്ടും ഇ​ന്ത്യ​ൻ ടീ​മി​ൽ. ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യ്ക്കു​ള്ള ടീ​മി​ലാ​ണ് സ​ഞ്ജു​വി​ന് ഇ​ടം ല​ഭി​ച്ച​ത്.

വി​ക്ക​റ്റ് കീ​പ്പ​ർ ഋ​ഷ​ഭ് പ​ന്തി​ന് വി​ശ്ര​മം അ​നു​വ​ദി​ച്ച​തോ​ടെ ഇ​ഷാ​ൻ കി​ഷ​നൊ​പ്പം ര​ണ്ടാം വി​ക്ക​റ്റ് കീ​പ്പ​റാ​യി സ​ഞ്ജു​വി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മു​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​ക്കും വി​ശ്ര​മം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

രോ​ഹി​ത് ശ​ർ​മ നാ​യ​ക​നാ​കു​ന്ന 18 അം​ഗ ടീ​മി​ൽ പ​രി​ക്ക് മാ​റി ര​വീ​ന്ദ്ര ജ​ഡേ​ജ​യും സ്ഥാ​നം പി​ടി​ച്ചു. ജ​സ്പ്രീ​ത് ബും​റ​യെ ട്വ​ന്‍റി-20, ടെ​സ്റ്റ് ടീ​മു​ക​ളു​ടെ ഉ​പ​നാ​യ​ക​നാ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്.

ഓൾറൗണ്ടർ ഷർദുൽ ഠാക്കൂറിനും വിശ്രമം അനുവദിച്ചു. മൂ​ന്ന് ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളാ​ണ് ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ ഇ​ന്ത്യ ക​ളി​ക്കു​ന്ന​ത്. ഫെബ്രുവരി 24ന് ലക്നോവിലാണ് ആദ്യ മത്സരം. പിന്നാലെ 26, 27 തീയതികളിൽ രണ്ടും മൂന്നും മത്സരങ്ങൾക്ക് ധർമശാല വേദിയാകും.

ടീം: ​രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ), ജ​സ്പ്രീ​ത് ബും​റ (വൈ​സ് ക്യാ​പ്റ്റ​ൻ), ഋ​തു​രാ​ജ് ഗെ​യ്ക് വാ​ദ്, ഇ​ഷാ​ൻ കി​ഷ​ൻ, ശ്രേ​യ​സ് അ​യ്യ​ർ, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ദീ​പ​ക് ഹൂ​ഡ, വെ​ങ്കി​ടേ​ഷ് അ​യ്യ​ർ, ദീ​പ​ക് ച​ഹ​ർ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, ഹ​ർ​ഷ​ൽ പ​ട്ടേ​ൽ, മു​ഹ​മ്മ​ദ് സി​റാ​ജ്, സ​ഞ്ജു സാം​സ​ണ്‍, ര​വീ​ന്ദ്ര ജ​ഡേ​ജ, യു​സ് വേ​ന്ദ്ര ച​ഹ​ൽ, ര​വി ബി​ഷ്ണോ​യി, കു​ൽ​ദീ​പ് യാ​ദ​വ്, ആ​വേ​ഷ് ഖാ​ൻ