പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി​ക്കെ​തി​രേ കേ​സെ​ടു​ത്തു

03:36 PM Feb 19, 2022 | Deepika.com
അ​മൃ​ത്സ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം ലം​ഘി​ച്ച​തി​ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി​ക്കെ​തി​രേ പോലീസ് കേ​സെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​പ്ര​കാ​ര​മു​ള്ള അ​നു​വ​ദ​നീ​യ​മാ​യ സമയത്തിന് ശേഷവും പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി.

മാ​ന്‍​സ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ആം​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ മാ​ന്‍​സ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ര്‍​ഥി ഡോ. ​വി​ജ​യ് സി​ഗ്ല​യു​ടെ പ​രാ​തി​യി​ന്മേ​ലാ​ണ് കേ​സെ​ടു​ത്ത​ത്. ച​ന്നി​ക്കൊ​പ്പം മ​ണ്ഡ​ല​ത്തി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി ശു​ഭ്ദീ​പ് സിം​ഗി​നെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.