ലക്നോ: ഉത്തർപ്രദേശിലെ രാത്രികാല കർഫ്യൂ പിൻവലിച്ചു. സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് നിരക്കും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും താഴേയ്ക്കു വരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് അവസ്തി പറഞ്ഞു.
സംസ്ഥാനത്ത് രാത്രി 10 മുതൽ രാവിലെ ആറുവരെയായിരുന്നു രാത്രി കർഫ്യൂ പ്രഖ്യാപിച്ചിരുന്നത്. യുപിയിൽ വെള്ളിയാഴ്ച 842 കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. സജീവ കേസുകൾ ഒരാഴ്ച മുമ്പ് 15,000 ആയിരുന്നത് ഇന്ന് 8,683 ആയി കുത്തനെ കുറഞ്ഞു.
യുപിയിലെ രാത്രികാല കർഫ്യൂ പിൻവലിച്ചു
02:57 PM Feb 19, 2022 | Deepika.com