ശ്രീനഗർ: ജമ്മു കാഷ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്ക്ക് വീരമൃത്യു. ഷോപ്പിയാനിലെ സൈനാപോര മേഖലയിലെ ചെര്‍മര്‍ഗിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. മരിച്ച സൈനികരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.
നേരത്തെ, ഏറ്റുമുട്ടലില്‍ സൈന്യം ഭീകരനെ വധിച്ചിരുന്നു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യസന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെ സുരക്ഷാസേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് വിവരം.
കാഷ്മീരിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു
03:11 PM Feb 19, 2022 | Deepika.com