രാ​വി​ലെ​യും വൈ​കി​ട്ടും വാ​ർ​ത്താ​സ​മ്മേ​ള​നം; ഗ​വ​ർ​ണ​റെ തി​രി​കെ വി​ളി​ക്ക​ണ​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

01:54 PM Feb 19, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍. ഗ​വ​ര്‍​ണ​റെ തി​രി​ച്ചു വി​ളി​ക്കാ​ന്‍ കേ​ന്ദ്രം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സു​ധാ​ക​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​വി​ലെ​യും വൈ​കി​ട്ടും വാ​ര്‍​ത്താ സ​മ്മേ​ള​നം ന​ട​ത്തു​ന്നു. സ​ജീ​വ രാ​ഷ്ട്രി​യ​ത്തി​ല്‍ നി​ന്നും ഗ​വ​ര്‍​ണ​ര്‍ പ​ദ​വി​യി​ലെ​ത്തി​യ​തി​ന്‍റെ കു​ഴ​പ്പ​മാ​ണി​ത്. ഇ​ന്ന് പ​റ​യു​ന്ന​ത് ഗ​വ​ര്‍​ണ​ര്‍ നാ​ളെ മാ​റ്റി​പ്പ​റ​യു​ന്നു​വെ​ന്നും സു​ധാ​ക​ര​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും രം​ഗ​ത്തെ​ത്തി. ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഗ​വ​ർ​ണ​റാ​കാ​ൻ യോ​ഗ്യ​ന​ല്ല. ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ സ്ഥാ​ന​മാ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ന​ട​ന്ന​യാ​ളാ​ണ് ഇ​ദ്ദേ​ഹ​മെ​ന്നും സ​തീ​ശ​ൻ വി​മ​ർ​ശി​ച്ചു.

അ​ഞ്ചു പാ​ർ​ട്ടി​ക​ളി​ൽ ഭി​ക്ഷം​ദേ​ഹി​യെ​പ്പോ​ലെ അ​ല​ഞ്ഞു ന​ട​ന്ന ആ​ളാ​ണ് ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​ന്നും സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി. ഗ​വ​ർ​ണ​ർ സ​ർ​ക്കാ​രി​നെ വി​ല​പേ​ശാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ന​ട​പ​ടി പ​ദ​വി​ക്ക് നി​ര​ക്കാ​ത്ത​താ​ണ്. ഭ​ര​ണ​ഘ​ട​നാ ബാ​ധ്യ​ത ചൂ​ണ്ടി​ക്കാ​ട്ടാ​ൻ സ​ർ​ക്കാ​രി​ന് സാ​ധി​ച്ചി​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.