കോൽക്കത്ത: വിരാട് കോഹ്ലിക്കും വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനും ബിസിസിഐ വിശ്രമം അനുവദിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് ട്വന്റി-20 യിലും ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലും ഇരുവരും കളിക്കില്ല. ടീമിന്റെ ബയോ ബബ്ളിൽ നിന്നും ഇരുവരും മടങ്ങി.
ലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഇരുവരും തിരിച്ചെത്തിയേക്കുമെന്നാണ് സൂചന. വിൻഡീസിനെതിരായ രണ്ടാം ട്വന്റി-20 യിൽ ഇരുവരും അർധ സെഞ്ചുറി നേടിയിരുന്നു. 52 റണ്‍സ് വീതം നേടിയ ഇരുവരുടെയും മികവിൽ മത്സരം ഇന്ത്യ എട്ട് റണ്‍സിന് വിജയിച്ചിരുന്നു.
പരമ്പര നേടിയതോടെ വിൻഡീസിനെതിരായ മൂന്നാം ട്വന്റി-20 യിൽ ഇന്ത്യ യുവതാരങ്ങൾക്ക് അവസരം നൽകിയേക്കും. പന്തിന്റെ അഭാവത്തിൽ ഇഷാൻ കിഷൻ വിക്കറ്റ് കീപ്പറാകും. ഋതുരാജ് ഗെയ്ക്വാദിനും അവസരം ലഭിച്ചേക്കും.
കോഹ്ലിക്കും പന്തിനും വിശ്രമം
01:54 PM Feb 19, 2022 | Deepika.com