തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറാകാൻ യോഗ്യനല്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്ഥാനമാനങ്ങൾക്ക് വേണ്ടി നടന്നയാളാണ് ഇദ്ദേഹമെന്നും സതീശൻ വിമർശിച്ചു.
അഞ്ചു പാർട്ടികളിൽ ഭിക്ഷംദേഹിയെപ്പോലെ അലഞ്ഞു നടന്ന ആളാണ് ആരിഫ് മുഹമ്മദ് ഖാനെന്നും സതീശൻ കുറ്റപ്പെടുത്തി. ഗവർണർ സർക്കാരിനെ വിലപേശാനാണ് ശ്രമിക്കുന്നത്. നടപടി പദവിക്ക് നിരക്കാത്തതാണ്. ഭരണഘടനാ ബാധ്യത ചൂണ്ടിക്കാട്ടാൻ സർക്കാരിന് സാധിച്ചില്ലെന്നും സതീശൻ പറഞ്ഞു.
"സ്ഥാനമാനങ്ങൾക്ക് വേണ്ടി അലഞ്ഞുതിരിഞ്ഞയാൾ'; ഗവർണർക്കെതിരേ തുറന്നടിച്ച് സതീശൻ
01:04 PM Feb 19, 2022 | Deepika.com