വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല പി.​കു​ഞ്ഞാ​വു ഹാ​ജി​ക്ക്

11:07 AM Feb 19, 2022 | Deepika.com
കോ​ഴി​ക്കോ​ട്: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​ന്‍റെ താ​ത്കാലി​ക ചു​മ​ത​ല മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ പി.​കു​ഞ്ഞാ​വു ഹാ​ജി​ക്കു ന​ല്‍​കി. തൃ​ശൂ​രി​ല്‍ ചേ​ര്‍​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​മാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ന​സി​റു​ദീ​ന്‍റെ നി​ര്യാ​ണ​ത്തെ​തു​ട​ര്‍​ന്നാ​ണ് ചു​മ​ത​ല കൈ​മാ​റി​യ​ത്.

1977 മു​ത​ല്‍ വ്യാ​പാ​ര രം​ഗ​ത്തു​ള്ള കു​ഞ്ഞാ​വു ഹാ​ജി 21 വ​ര്‍​ഷ​മാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​ണ്. വ്യാ​പാ​രി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍​ക്കു​വേ​ണ്ടി​യു​ള്ള സ​മ​ര​ങ്ങ​ളി​ല്‍ മു​ന്‍​നി​ര​യി​ല്‍ നി​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന നേ​താ​വാ​ണ് ഇ​ദ്ദേ​ഹം.

പ​ത്തു വ​ര്‍​ഷ​മാ​യി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാണ്. കു​റ്റി​പ്പു​റ​ത്തെ സു​ബൈ​ദ സ്റ്റോ​ര്‍ ഉ​ട​മ​യാ​ണ്. റ​സി​യ​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: അ​ബ്ദു​ള്‍ നാ​സ​ര്‍(​ബി​സി​ന​സ്), അ​ബ്ദു​ള്‍ സ​ത്താ​ര്‍ (ഗ​ള്‍​ഫ്), അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍ (അ​ഡ്വ​ക്ക​റ്റ്), അ​ബ്ദു​ള്‍ ഷാ​ജി (​ഗ​ള്‍​ഫ്), സു​ബൈ​ദ.