ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കണക്കുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,270 കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,28,02,505 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്കിലും കുറവ് രേഖപ്പെടുത്തി. 2.07 ശതമാനത്തിൽ നിന്ന് 1.80 ശതമാനമായി കുറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 325 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 5,11,230 ആയി. പുതിയതായി 60,298 പേർ രോഗമുക്തി നേടി. 75.81 കോടി പരിശോധനകളാണ് ഇന്ത്യയിൽ ഇതുവരെ നടന്നത്. 175.03 കോടി പേർക്കു വാക്സിൻ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 22,270 പേർക്ക് കൂടി കോവിഡ്; ടിപിആർ കുറഞ്ഞു
10:53 AM Feb 19, 2022 | Deepika.com