ലക്നോ: സമാജ്വാദി പാർട്ടിയുടെ ഗുണ്ടകളെ ഭയപ്പെടരുതെന്ന് ബിജെപി അനുഭാവികളോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പ് സമയത്ത് അറ്റകുറ്റപ്പണികൾക്കായി അയച്ച ബുൾഡോസറുകൾ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുകയും ബിജെപി സർക്കാർ രൂപീകരിക്കുകയും ചെയ്തു കഴിഞ്ഞാൽ മാർച്ച് 10ന് ശേഷം വീണ്ടും പ്രവർത്തിക്കുമെന്നും യോഗി പറഞ്ഞു.
യുപി നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലും ബുള്‍ഡോസറുകള്‍ പ്രവര്ത്തിപ്പിക്കുമോയെന്ന് സമാജ്വാദി പാർട്ടിയിലെ മുതിർന്ന നേതാവ് ചോദിച്ചിരുന്നു. ക്രിമിനലുകളെ തുരത്താനാണ് ബുൾഡോസറുകൾ പ്രവർത്തിച്ചത്. എന്നാൽ കുറച്ചുകാലത്തേക്ക് ആശങ്കപ്പെടേണ്ടതില്ലെന്നും ബുള്‍ഡോസറുകള്‍ വിശ്രമിത്തിലാണെന്നും മറുപടി നൽകിയതായി യോഗി പറഞ്ഞു.
സമാജ്വാദി പാർട്ടിയുടെ ശക്തി കേന്ദ്രമായ മെയിൻപുരിയിലെ കർഹാൽ നിയമസഭാ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിയപ്പോഴാണ് യോഗിയുടെ മറുപടി. അധ്യക്ഷൻ അഖിലേഷ് യാദവാണ് മെയിൻപുരിയിൽ എസ്പിക്കായി മത്സരിക്കുന്നത്. അഖിലേഷിന്റെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. യാദവ ഭൂരിപക്ഷമുള്ള മണ്ഡലമാണ് കർഹാൽ.
ബുൾഡോസറുകൾ വിശ്രമത്തിലാണ്, മാർച്ച് 10ന് ശേഷം പുറത്തിറക്കും: യോഗി
10:21 AM Feb 19, 2022 | Deepika.com