കൊച്ചി: ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ മരണത്തിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. നേരത്തെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. ബഷീര്‍, സൈനുദ്ദീന്‍, അബ്ദുറഹ്മാന്,അബ്ദുല്‍ അസീസ് എന്നിവരാണ് കേസിൽ പിടിയിലായിരിക്കുന്നത്.
വിളക്കണക്കല്‍ സമരത്തിനിടെ സിപിഎം പ്രവർത്തകരുടെ മര്‍ദനമേറ്റ ട്വന്റി20 പ്രവര്ത്തകന് കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിൽ ചായാട്ടുഞാലിൽ സി.കെ. ദീപുവാണ് ചികിത്സയിൽ കഴിയുന്നതിനിടെ വെള്ളിയാഴ്ച മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ദീപുവിന് മര്‍ദനമേറ്റത്.
വൈകുന്നേരം ഏഴു മുതൽ ഏഴേകാൽ വരെ ട്വന്റി 20 ഭരിക്കുന്ന വാർഡുകളിലെ എല്ലാ വീടുകളിലെയും ലൈറ്റുകൾ അണച്ചായിരുന്നു സമരം സംഘടിപ്പിച്ചത്. രാത്രി എട്ടോടെയാണ് സിപിഎം പ്രവർത്തകരിൽ നിന്നും ദീപുവിനു മർദനമേറ്റതെന്നാണ് ട്വന്റി 20 നേതൃത്വം പറയുന്നത്.
ട്വന്റി 20 ഭരിക്കുന്ന ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചാത്തുകളിൽ ആധുനിക എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുന്നത് കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജന്റെ നേതൃത്വത്തിൽ തടഞ്ഞുവെന്നായിരുന്നു ട്വന്റി 20 ആരോപിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്തുകളിലെ എല്ലാ വീടുകളിലെയും ലൈറ്റുകൾ അണച്ച് സമരം സംഘടിപ്പിക്കാൻ ട്വന്റി 20 നേതൃത്വം തീരുമാനിച്ചത്.
ദീപുവിന്റെ മരണം; സിപിഎം പ്രവർത്തകർക്കെതിരെ കൊലക്കുറ്റം ചുമത്തി
10:19 AM Feb 19, 2022 | Deepika.com