കൊച്ചി: ട്വന്റി20 പ്രവര്ത്തകന് ദീപുവിന്റെ മരണം സിപിഎം നേതൃത്വത്തിന്റെ അറിവോടെയെന്ന് മുന്‍ എംഎല്‍എ വി.പി. സജീന്ദ്രന്. പ്രതികള്‍ക്ക് ഭരണകക്ഷിയുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ വേഗം പോലീസ് പിടികൂടിയിരുന്നില്ലെങ്കില്‍ പാര്‍ട്ടി വേറെ പ്രതികളെ നല്കിയിരുന്നേനെയെന്നും സജീന്ദ്രന് ആരോപിച്ചു.
അതേസമയ, ദീപുവിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം നടക്കും. ഉച്ചകഴിഞ്ഞ് 5.30ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്കരിക്കുന്നത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നത്. തുടർന്ന് ബന്ധുക്കൾക്ക് വിട്ട് നൽകും. ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് പോസ്റ്റുമോർട്ടം കോട്ടയത്ത് നടത്തുന്നത്.
ട്വന്റി20 നഗറിൽ വൈകിട്ട് മൂന്ന് മുതൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വിലാപയാത്രയായി വീട്ടിലേക്ക് എത്തിക്കും. അതിന് ശേഷമാണ് സംസ്കരിക്കുന്നത്.
ദീപുവിന്റെ മരണം സിപിഎം നേതൃത്വത്തിന്റെ അറിവോടെയെന്ന് വി.പി. സജീന്ദ്രൻ
11:14 AM Feb 19, 2022 | Deepika.com