പ്ര​തി​ക​ളെ അ​റി​യാം; ബ​ന്ധ​മി​ല്ല: ദീ​പു​വി​ന്‍റെ മ​ര​ണ​ത്തി​ൽ എം​എ​ൽ​എ ശ്രീ​നി​ജി​ൻ

11:16 AM Feb 19, 2022 | Deepika.com
കൊ​ച്ചി: ട്വ​ന്‍റി20 പ്ര​വ​ര്‍​ത്ത​ക​ന്‍ ദീ​പു​വി​ന്‍റെ മ​ര​ണം രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തി​നാ​യി സാ​ബു എം. ​ജേ​ക്ക​ബ് ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് കു​ന്ന​ത്തു​നാ​ട് എം​എ​ല്‍​എ പി.​വി. ശ്രീ​നി​ജി​ന്‍. ത​ന്‍റെ പേ​രെ​ടു​ത്ത് ആ​രോ​പ​ണം പ​റ​ഞ്ഞ സാ​ബു​വി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ശ്രീ​നി​ജ​ന്‍ പ​റ​ഞ്ഞു.

നി​യ​മ​വ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​തി​ലു​ള്ള ദേ​ഷ്യ​മാ​ണ് ത​ന്നോ​ടു​ള്ള​ത്. വാ​സ്ത​വ വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് സാ​ബു ആ​രോ​പി​ക്കു​ന്ന​ത്. ത​ന്നെ കേ​സി​ലേ​ക്കു വ​ലി​ച്ചി​ഴ​യ്ക്കാ​ന്‍ മ​നഃ​പൂ​ര്‍​വം ശ്ര​മി​ക്കു​ക​യാ​ണെ​ന്നും എം​എ​ല്‍​എ ആ​രോ​പി​ച്ചു.

ത​ന്‍റെ ഫോ​ണ്‍ രേ​ഖ​ക​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ക്ക​ട്ടെ. അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണ് നീ​ങ്ങു​ന്ന​ത്. പ്ര​തി​ക​ളെ അ​റി​യാം. എ​ന്നാ​ല്‍, സം​ഭ​വ​വു​മാ​യി ബ​ന്ധ​മി​ല്ല. പ്ര​തി​ക​ളെ സം​ര​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്നം ശ്രീ​നി​ജി​ന്‍ പ​റ​ഞ്ഞു.