ഇ​റ്റാ​ലി​യ​ൻ ക​പ്പ​ലി​ലെ തീ​പി​ടി​ത്തം: 277 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി; 11 യാ​ത്ര​ക്കാ​രെ കാ​ണാ​നി​ല്ല

08:41 AM Feb 19, 2022 | Deepika.com
ആ​ഥ​ൻ​സ്: മെ​ഡി​റ്റ​നേ​റി​യ​നി​ൻ ക​ട​ലി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ യാ​ത്രാ​ക​പ്പ​ലി​ൽ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷി​ക്കാ​ൻ തീ​വ്ര​ശ്ര​മം തു​ട​രു​ന്നു. ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും അ​ട​ക്കം 277 പേ​രെ ഗ്രീ​ക്ക് തീ​ര​സം​ര​ക്ഷ​ണ​സേ​ന ര​ക്ഷ​പെ​ടു​ത്തി. 11 യാ​ത്ര​ക്കാ​രെ കാ​ണാ​താ​യി.

പ​ടി​ഞ്ഞാ​റ​ൻ ഗ്രീ​സി​ലെ വ​ലി​യ തു​റ​മു​ഖ​മാ​യ ഇ​ഗൗ​മെ​നി​റ്റ്സ​യി​ൽ നി​ന്ന് ഇ​റ്റ​ലി​യി​ലെ ബ്രി​ന്ദ്സി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന യൂ​റോ​ഫെ​റി ഒ​ളി​ന്പി​യ എ​ന്ന ഇ​റ്റാ​ലി​യ​ൻ ക​പ്പ​ലാ​ണ് അ​ത്യാ​ഹി​ത​ത്തി​ൽ​പ്പെ​ട്ട​ത്. യാ​ത്ര​ക്ക​പ്പ​ലാ​യ​തി​നാ​ൽ ഗാ​രി​ജി​ൽ 150 ലേ​റെ വാ​ഹ​ന​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. ഇ​വ​യും ക​ത്തി​യ​മ​ർ​ന്നു.

ബ​ൾ​ഗേ​റി​യ, റു​മാ​നി​യ, തു​ർ​ക്കി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണു യാ​ത്ര​ക്കാ​രി​ലേ​റെ​യും.