കു​വൈ​റ്റി​ൽ 1348 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; ര​ണ്ട് മ​ര​ണം

07:01 AM Feb 19, 2022 | Deepika.com
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ വെ​ള്ളി​യാ​ഴ്ച 1348 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 4522 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ര​ണ്ടു​പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണം 2527 ആ​യി.

പു​തി​യ​താ​യി 22,593 പേ​ർ​ക്കാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്ക് കു ​റ​ഞ്ഞ് ആ​റ് ശ​ത​മാ​ന​മാ​യി. രോ​ഗ ബാ​ധി​ത​രി​ൽ 344 പേ​ർ കോ​വി​ഡ് വാ​ർ​ഡു​ക​ളി​ലും 89 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും ചി​കി​ത്സ​യി​ലാ​ണ്.

സൗ​ദി (20,861), ബ​ഹ്റൈ​ൻ (43,462), ഖ​ത്ത​ർ (6,280), യു.​എ.​ഇ (56,874), ഒ​മാ​ൻ (18,169) എ ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ആ​ക്ടീ​വ് കോ​വി​ഡ് കേ​സു​ക​ൾ.