ബ്ര​സീ​ലി​ൽ പ്ര​ള​യം, മ​ണ്ണി​ടി​ച്ചി​ൽ; മ​ര​ണം 117 ആ​യി

05:07 AM Feb 19, 2022 | Deepika.com
പെ​ട്രോ​പോ​ളീ​സ് (ബ്ര​സീ​ൽ): ബ്ര​സീ​ലി​ലെ റി​യോ​ഡി ജ​നീ​റോ മേ​ഖ​ല​യി​ൽ ക​ന​ത്ത​മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 117 ആ​യി. 116 പേ​രെ കാ​ണാ​താ​യി. മ​ര​ണ​സം​ഖ്യ ഉ​യ​രാ​നാ​ണ് സാ​ധ്യ ത​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പെ​ട്രോ​പോ​ളീ​സ് ന​ഗ​ര​ത്തി​ലാ​ണ് ക​ന​ത്ത പ്ര​ള​യ​മു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു. ദു​ര​ന്ത​മു​ണ്ടാ​യ സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

2011 ജ​നു​വ​രി​ൽ ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യി​ൽ 900 പേ​രാ​ണു മ​രി​ച്ച​ത്.