ലേ​ല​ത്തി​ലെ അ​തൃ​പ്തി; സ​ൺ​റൈ​സേ​ഴ്സി​ന്‍റെ സ​ഹ​പ​രി​ശീ​ല​ക സ്ഥാ​നം രാ​ജി​വ​ച്ച് സൈ​മ​ൺ കാ​റ്റി​ച്ച്

04:13 AM Feb 19, 2022 | Deepika.com
ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ല്‍ ഫ്രാ​ഞ്ചൈ​സി സ​ണ്‍​റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ സ​ഹ പ​രി​ശീ​ല​ക സ്ഥാ​നം രാ​ജി​വ​ച്ച് സൈ​മ​ൺ കാ​റ്റി​ച്ച്. മെ​ഗാ താ​ര ലേ​ല​ത്തി​നു മു​മ്പ് താ​ന്‍ ന​ല്‍​കി​യ നി​ര്‍​ദേ​ശ​ങ്ങ​ളും പ​ദ്ധ​തി​ക​ളും ടീം ​അ​വ​ഗ​ണി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് കാ​റ്റി​ച്ചി​ന്‍റെ രാ​ജി​യെ​ന്ന് ഓ​സ്‌​ട്രേ​ലി​യ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

ടീം ​മാ​നേ​ജ് ചെ​യ്യു​ന്ന രീ​തി​യി​ലും സൈ​മ​ണി​ന് അ​തൃ​പ്തി​യു​ണ്ടെ​ന്നാ​ണ് ല​ഭി​ച്ച വി​വ​രം. മു​ന്‍ ഓ​സ്ട്രേ​ലി​യ​ന്‍ താ​രം ടീ​മു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ചു​വെ​ന്ന​ത് സ​ൺ​റൈ​സേ​ഴ്സ് ഫ്രാ​ഞ്ചൈ​സി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളും ബ​യോ-​സു​ര​ക്ഷ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​ണ് ഫ്രാ​ഞ്ചൈ​സി കാ​ര​ണ​മാ​യി പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​നും മു​ന്‍ ഓ​സീ​സ് താ​ര​വു​മാ​യി​രു​ന്ന ടോം ​മൂ​ഡി​യാ​ണ് കാ​റ്റി​ച്ചി​നെ സ​ഹ​പരി​ശീ​ല​ക​നാ​യി സ​ണ്‍​റൈ​സേ​ഴ്‌​സി​ലെ​ത്തി​ച്ച​ത്.