ദി​ലീ​പി​ന്‍റെ ഹ​ര്‍​ജി​യി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി

11:41 PM Feb 18, 2022 | Deepika.com
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്‍ ദി​ലീ​പ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി.

ഹ​ര്‍​ജി മാ​ര്‍​ച്ച് ഒ​മ്പ​തി​നു ഹർജി വീ​ണ്ടും പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് കെ. ​ഹ​രി​പാ​ലി​ലാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. കേ​സ് റ​ദ്ദാ​ക്കണമെന്നും അതിനു ക​ഴി​യി​ല്ലെ​ങ്കി​ല്‍ അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്കു കൈ​മാ​റ​ണ​മെ​ന്നുമാണ് ദി​ലീ​പിന്‍റെ ആ​വ​ശ്യം.

ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച സിം​ഗി​ള്‍ ബെ​ഞ്ച് അ​ന്വേ​ഷ​ണം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ക്ക​രു​തെ​ന്ന് ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​നോ​ടു വാ​ക്കാ​ല്‍ പ​റ​ഞ്ഞു.