അ​യോ​ധ്യ​യി​ൽ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു ആ​ക്ര​മ​ണം

11:20 PM Feb 18, 2022 | Deepika.com
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​യോ​ധ്യ​യി​ൽ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഭ​യ് സിം​ഗി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ അ​ജ്ഞാ​ത​രു​ടെ ആ​ക്ര​മ​ണം. വാ​ഹ​ന​ങ്ങ​ൾ​ക്കു നേ​രെ ക​ല്ലെ​റി​യു​ക​യും വെ​ടി​യു​തി​ർ​ക്കു​ക​യും ചെ​യ്തു. മ​ഹാ​രാ​ജ്‌​ഗ​ഞ്ച് പോ​ലീ​സ് സ്‌​റ്റേ​ഷ​ന് പ​രി​ധി​യി​ലെ മേ​പു​ർ മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

അ​ഭ​യ് സിം​ഗും സം​ഘ​വും ഉ​നി​യാ​റി​ൽ​നി​ന്ന് ജ​ഹ്ന മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ങ്കി​ലും അ​ഭ​യ് സിം​ഗി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ലെ ഒ​രു വാ​ഹ​ന​ത്തി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

മു​ൻ എം​എ​ൽ​എ​യാ​യ അ​ഭ​യ് സിം​ഗ് അ​യോ​ധ്യ​യി​ലെ ഗോ​ഷി​ഗ​ഞ്ച് മ​ണ്ഡ​ല​ത്തി​ലെ എ​സ്പി സ്ഥാ​നാ​ർ​ഥി​യാ​ണ്. മു​ൻ ബി​ജെ​പി എം​എ​ൽ​എ ഇ​ന്ദ്ര പ്ര​താ​പ് തി​വാ​രി​യു​ടെ ഭാ​ര്യ ആ​ര​തി തി​വാ​രി​യാ​ണ് അ​ഭ​യ് സിം​ഗി​ന്‍റെ എ​തി​രാ​ളി.