കോ​ഹ്ലി​ക്കും പ​ന്തി​നും അ​ർ​ധ സെ​ഞ്ചു​റി; വി​ൻ​ഡീ​സി​ന് 187 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

09:22 PM Feb 18, 2022 | Deepika.com
കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ട്വ​ന്‍റി-20​യി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് 187 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 186 റ​ണ്‍​സെ​ടു​ത്തു.

വി​രാ​ട് കോ​ഹ്ലി​യു​ടെ​യും ഋ​ഷ​ഭ് പ​ന്തി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് ക​രു​ത്താ​യ​ത്. 41 പ​ന്തി​ൽ ഒ​രു സി​ക്സും ഏ​ഴ് ഫോ​റും ഉ​ൾ​പ്പെ​ടെ 52 റ​ണ്‍​സാ​ണ് കോ​ഹ്ലി നേ​ടി​യ​ത്.

അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ത​ക​ർ​ത്ത​ടി​ച്ച പ​ന്ത് 28 പ​ന്തി​ൽ ഒ​രു സി​ക്സും ഏ​ഴ് ഫോ​റും ഉ​ൾ​പ്പെ​ടെ 52 റ​ണ്‍​സെ​ടു​ത്തു പു​റ​ത്താ​കാ​തെ നി​ന്നു.

വെ​ങ്കി​ടേ​ഷ് അ​യ്യ​രും മി​ന്നും പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. 18 പ​ന്തി​ൽ ഒ​രു സി​ക്സും നാ​ല് ഫോ​റും ഉ​ൾ​പ്പെ​ടെ 33 റ​ണ്‍​സാ​ണ് അ​യ്യ​ർ അ​ടി​ച്ചെ​ടു​ത്ത​ത്. രോ​ഹി​ത് ശ​ർ​മ്മ 19 റ​ണ്‍​സും നേ​ടി. ഇ​ഷാ​ൻ കി​ഷ​നും (2) സൂ​ര്യ​കു​മാ​ർ യാ​ദ​വും (8) നി​രാ​ശ​രാ​ക്കി.

റോ​സ്ട​ണ്‍ ചേ​സാ​ണ് ഇ​ന്ത്യ​യ്ക്ക് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യ​ത്. രോ​ഹി​ത് ശ​ർ​മ, കോ​ഹ്ലി, സൂ​ര്യ​കു​മാ​ർ യാ​ദ​വ് എ​ന്നീ മു​ൻ​നി​ര ബാ​റ്റ​ർ​മാ​രു​ടെ വി​ക്ക​റ്റാ​ണ് ചേ​സ് വീ​ഴ്ത്തി​യ​ത്.