ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിച്ചവരിൽ നിന്ന് പൊതു മുതൽ നശിപ്പിച്ചതിന്റെ പേരിൽ ഈടാക്കിയ പിഴ തുക തിരിച്ചു നൽകണമെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീം കോടതി. 2019ൽ നടന്ന പ്രതിഷേധ സമരത്തിൽ 274 പേർക്കെതിരേ നൽകിയ നോട്ടീസ് പിൻവലിച്ചതായി യുപി സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഉത്തർപ്രദേശിലെ പൊതുമുതൽ നശിപ്പിക്കുന്നതിനെതിരേയുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ പുതിയതായി നടപടിയെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഇതനുസരിച്ച് കുറ്റക്കാരായി കണ്ടെ ത്തുന്നവർക്ക് ഒരു വർഷം വരെ ജയിൽ ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ഒടുക്കേണ്ടി വരും.
കേസിൽ അവസാന വാദത്തിനിടെ യുപി സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പ്രതിഷേധക്കാർക്ക് സർക്കാർ നൽകിയ നോട്ടീസ് പിൻവലിച്ചില്ലെങ്കിൽ അതു റദ്ദാക്കുമെന്നായിരുന്നു കോടതിയുടെ താക്കീത്.
പ്രതിഷേധക്കാരിൽനിന്ന് ഈടാക്കിയ പിഴ തുക തിരിച്ചു നൽകണം; യുപിയോട് സുപ്രീം കോടതി
08:40 PM Feb 18, 2022 | Deepika.com