സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​നു സാ​ധ്യ​ത​യി​ല്ലെ​ന്നു കെ. ​സു​ധാ​ക​ര​ൻ

07:35 PM Feb 18, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തു കോ​ണ്‍​ഗ്ര​സ് സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​നു സാ​ധ്യ​ത​യി​ല്ലെ​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ. ക​ഴി​വും പ്രാ​പ്തി​യു​മു​ള്ള നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ സ​മ​ന്വ​യ​ത്തി​ലൂ​ടെ ഭാ​ര​വാ​ഹി​ക​ളാ​യി വ​രാ​നാ​ണു സാ​ധ്യ​ത.

ഇ​പ്പോ​ഴു​ള്ള​വ​രി​ൽ ചി​ല​ർ തു​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്ത​ണ​മെ​ന്നാ​ണു ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം. എ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ അ​നു​മ​തി കെ​പി​സി​സി നേ​തൃ​ത്വം തേ​ടും. അ​ന്തി​മ തീ​രു​മാ​നം ഹൈ​ക്ക​മാ​ൻ​ഡി​ന്‍റേ​താ​യി​രി​ക്കു​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് പു​നഃ​സം​ഘ​ട​നാ ന​ട​പ​ടി​ക​ൾ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കും. ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ലാ​കി​ല്ല ഭാ​ര​വാ​ഹി​ക​ളെ ക​ണ്ടെ​ത്തു​ന്ന​ത്. ക​ഴി​യും പ്രാ​പ്തി​യും ത​ന്നെ​യാ​ണു ഘ​ട​കം. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ നേ​രി​ടാ​ൻ ക​ഴി​വു​ള്ള​വ​രാ​കും ത​ല​പ്പ​ത്തു വ​രി​ക. പു​നഃ​സം​ഘ​ട​ന​യ്ക്കു ഹൈ​ക്ക​മാ​ൻ​ഡ് അ​നു​മ​തി​യു​ണ്ടെ​ന്നും കെ. ​സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.