തിരുവനന്തപുരം: സിൽവർലൈൻ സർവേയെ എതിർക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കല്ലിടൽ, ഭൂമി ഏറ്റെടുക്കലാണ്. അത് അംഗീകരിക്കില്ലെന്നും സുധാകരൻ പറഞ്ഞു.
കല്ല് പിഴുതെറിയാൻ ഈ ഘട്ടത്തിൽ പറഞ്ഞിട്ടില്ല. എന്നാൽ പണി തുടങ്ങുമ്പോൾ കല്ല് ഉണ്ടാവില്ല- അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിലെ കർഷക സമര മാതൃകയിൽ സമരം നടത്തും. വീടുകയറി പ്രചാരണം നടത്തും. മാർച്ച് ഏഴിന് കളക്ടറേറ്റ് മാർച്ച് നടത്തുമെന്നും കെപിസിസി അധ്യക്ഷൻ അറിയിച്ചു.
സിൽവർലൈൻ സർവേയെ എതിർക്കില്ലെന്ന് കോൺഗ്രസ്
06:59 PM Feb 18, 2022 | Deepika.com