കേ​ര​ളം ദാ​രി​ദ്ര്യം കു​റ​ഞ്ഞ സം​സ്ഥാ​ന​മെ​ന്ന് ഗ​വ​ർ​ണ​ർ; കേ​ന്ദ്ര​ത്തി​ന് വി​മ​ർ​ശ​നം

09:44 AM Feb 18, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ച് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. സം​സ്ഥാ​ന​ത്തി​നു​ള്ള കേ​ന്ദ്ര വി​ഹി​തം കു​റ​യു​ന്നു​വെ​ന്നും സാ​മ്പ​ത്തി​ക പ്ര​തി​സി​ന്ധി​യു​ടെ സ​മ​യ​ത്ത് കേ​ന്ദ്ര​ത്തി​ന് സ​ഹാ​യി​ക്കാ​ന്‍ ബാ​ധ്യ​ത​യു​ണ്ടെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു.

ക​ര്‍​ഷ​ക പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കേ​ന്ദ്രം പ​രി​ഹാ​രം കാ​ണ​ണം. ഫെ​ഡ​റ​ലി​സം ഒ​ഴി​ച്ചു കൂ​ടാ​നാ​കാ​ത്ത ഘ​ട​ക​മാ​ണ്. ചെ​ല​വ് കൂ​ടി​യി​ട്ടും കേ​ന്ദ്രം കേ​ന്ദ്ര വി​ഹി​തം കൂ​ട്ടി​യി​ട്ടി​ല്ലെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു.

സി​ല്‍​വ​ര്‍​ലൈ​ന്‍ പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ണ്. വേ​ഗ​ത​യും സൗ​ക​ര്യ​വും വ​ര്‍​ധി​ക്കും. കൂ​ടാ​തെ തൊ​ഴി​ലും സൃ​ഷ്ടി​ക്കും. ഇ​തി​ന് കേ​ന്ദ്ര​ത്തി​ന്‍റെ അ​നു​മ​തി പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു. സു​സ്ഥി​ര വി​ക​സ​ന സൂ​ചി​ക​ക​ളി​ല്‍ കേ​ര​ളം മു​ന്നി​ലാ​ണ്. രാ​ജ്യ​ത്ത് ഏ​റ്റ​വും ദാ​രി​ദ്ര്യം കു​റ​വ് ഉ​ള്ള സം​സ്ഥാ​ന​മാ​ണ് കേ​ര​ള​മെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു.