തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. ശിങ്കാരത്തോപ്പ് കോളനിയിൽ വച്ചുണ്ടായ ആക്രമണത്തിൽ ഫോർട്ട് സിഐ ജെ. രാകേഷിന് തലയ്ക്ക് പരിക്കേറ്റു.
ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ശിങ്കാരത്തോപ്പ് കോളനിയിൽ പ്രശ്നങ്ങളുണ്ടായിരുന്നു. മദ്യപിച്ച് സംഘർഷമുണ്ടാക്കിയവരെ നിയന്ത്രിക്കാനാനെത്തിയ പോലീസിനെ ഒരുസംഘം ആക്രമിക്കുകയായിരുന്നു.
പോലീസിനെ ആക്രമിച്ച ശേഷം സംഘം ഓടി രക്ഷപ്പെടുകയും ചെയ്തു. ഇവരെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
തിരുവനന്തപുരത്ത് പോലീസിന് നേരെ ആക്രമണം; സിഐയ്ക്ക് പരിക്ക്
07:56 AM Feb 18, 2022 | Deepika.com