സൗ​ദി​യി​ൽ ബു​ള്ള​റ്റ് ട്രെ​യി​ൻ ഓ​ടി​ക്കാ​ൻ വ​നി​ത​ക​ളും; അ​പേ​ക്ഷി​ച്ച​ത് 28,000 പേ​ർ

07:07 AM Feb 18, 2022 | Deepika.com
റി​യാ​ദ്: സൗ​ദി​യി​ൽ 30 വ​നി​താ ട്രെ​യി​ൻ ഡ്രൈ​വ​ർ​മാ​രു​ടെ ഒ​ഴി​വു​ക​ളി​ലേ​ക്ക് ജോ​ലി തേ​ടി അ​പേ​ക്ഷ ന​ല്‍​കി​യ​ത് 28,000 വ​നി​ത​ക​ൾ. സ്പാ​നി​ഷ് റെ​യി​ൽ​വേ ഓ​പ്പ​റേ​റ്റ​ർ റെ​ൻ​ഫെ​യാ​ണ് അ​പേ​ക്ഷ​ക​രെ ക്ഷ​ണി​ച്ച​ത്. രാ​ജ്യ​ത്ത് സ്ത്രീ​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ തു​റ​ന്ന​തി​നാ​ൽ ഈ ​രം​ഗ​ത്തെ മു​ന്നേ​റ്റം എ​ടു​ത്തു കാ​ണി ക്കു​ന്ന​താ​ണി​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് മാ​ർ​ച്ച് പ​കു​തി​യോ​ടെ പൂ​ർ​ത്തി​യാ​കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 30 വ​നി​ത​ക​ൾ മെ​ക്ക​യ്ക്കും മ​ദീ​ന​യ്ക്കും ഇ​ടി​യി​ലോ​ടു​ന്ന ബു​ള്ള​റ്റ് ട്രെ​യി​ൻ ഓ ​ടി​ക്കും. ഒ​രു വ​ർ​ഷ​ത്തെ ശ​മ്പ​ള​ത്തോ​ടു കൂ​ടി​യു​ള്ള പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷ​മാ​യി​രി​ക്കും ട്രെ​യി​ൻ ഓ​ടി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ക.

2018 മു​ത​ൽ വാ​ഹ​ന​മോ​ടി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത് മു​ത​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ദി അ​റേ​ബ്യ ക്ര​മേ​ണ അ​വ​സ​ര​ങ്ങ​ൾ തു​റ​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ ഷ​ത്തി​നി​ടെ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ സ്ത്രീ ​പ​ങ്കാ​ളി​ത്തം ഇ​ര​ട്ടി​യാ​ക്കാ​ൻ സ​ഹാ​യി​ച്ചു. 33 ശ​ത​മാ​ന​മാ​യാ​ണ് സ്ത്രീ​ക​ളു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​ച്ച​ത്.