സ്രാ​വ് ആ​ക്ര​മ​ണം: കൊ​ല്ല​പ്പെ​ട്ട​ത് 35-കാ​ര​നാ​യ ബ്രി​ട്ടീ​ഷ് പൗ​ര​ൻ ?

04:58 AM Feb 18, 2022 | Deepika.com
സി​ഡ്നി: സി​ഡ്നി​യി​ൽ സ്രാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത് 35 വ​യ​സു​കാ​ര​നാ​യ ബ്രി​ട്ടീ​ഷ് പൗ​ര​ൻ. സൈ​മ​ൺ നെ​ല്ലി​സ്റ്റ് എ​ന്ന യു​വാ​വാ​ണ് മ​രി​ച്ച​തെ​ന്ന് ഒ​രു സു​ഹൃ​ത്ത് സ്ഥി​രീ​ക​രി​ച്ചു. അ​തേ​സ​മ​യം, കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

60 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് സി​ഡ്നി​യി​ൽ ഇ​ത്ത​ര​മൊ​രു സ്രാ​വ് ആ​ക്ര​മ​ണം. ലി​റ്റി​ൽ ബേ ​ബീ​ച്ചി​ൽ നീ​ന്താ​നി​റ​ങ്ങി​യ ആ​ളെ സ്രാ​വ് അ​തി​ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കുക​യാ​യി​രു​ന്നു. 15 അ​ടി​യോ​ളം നീ​ള​മു​ള്ള കൂ​റ്റ​ൻ ഗ്രേ​റ്റ് വൈ​റ്റ് ഷാ​ർ​ക്കാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.

സ്രാ​വ് ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്നു ഐ​ക്കോ​ണി​ക് ബോ​ണ്ടി, ബ്രോ​ണ്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​ട്ടേ​റെ ബീ​ച്ചു​ക​ളി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. സ്രാ​വു​ക​ളെ നിരീ​ക്ഷി​ക്കാ​നാ​യി ബീ​ച്ചു​ക​ളി​ൽ ഡ്രോ​ൺ വി​ന്യ​സി​ച്ച​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

സ്രാ​വു​ക​ളെ കു​ടു​ക്കാ​നു​ള്ള ഡ്രം ​ലൈ​നു​ക​ൾ ആ​ക്ര​മ​ണ​മു​ണ്ടാ​യ സ്ഥ​ല​ത്തും പ​രി​സ​ര​ത്തു​മാ​യി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.