ജയ്സാൽമേർ/മുസാഫർനഗർ: രാജസ്ഥാനിലെ ജയ്സാൽമേർ ജില്ലയിലും ഉത്തർപ്രദേശിലെ മുസാഫർനഗറിലും കുട്ടികളുമായി സ്കൂളിലേക്ക് വന്ന ബസുകൾ അപകടത്തിൽപെട്ട് നാലു കുട്ടികൾ മരിച്ചു. ഫൽസുന്ദ് പോലീസ സ്റ്റേഷൻ പരിധിയിലെ ഷിയോ റോഡിൽ ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. കുട്ടികളും ജീവനക്കാരുമുൾപ്പെടെ 40-ഓളം പേർക്ക് പരിക്കേറ്റു.
ഉത്തർപ്രദേശിൽ സ്കൂൾ ബസുകൾ കൂട്ടിയിടിച്ചാണ് രണ്ടുകുട്ടികൾ മരിച്ചത്. എട്ടുപേർക്ക് പരിക്കേറ്റു. ഖാതിമ-പാനിപത്ത് ഹൈവേയിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. പരിക്കേറ്റ രണ്ടുകുട്ടികളുടെ നില ഗുരുതരമാണ്. ജി.ഡി. ഗോയങ്ക പബ്ലിക് സ്കൂളിലെയും രബീന്ദ്രനാഥ് ടാഗോർ സ്കൂളിലെയും ബസുകളാണു കൂട്ടിയിടിച്ചത്.
ഹരിയാനയിൽ രജിസ്റ്റർ ചെയ്ത ഒരു ബസിന്റെ പെർമിറ്റ് കാലാവധി അവസാനിച്ചിരുന്നതായി പോലീസ് പറഞ്ഞു.
രാജസ്ഥാനിലും യുപിയിലും സ്കൂൾ ബസുകൾ അപകടത്തിൽപെട്ടു: നാലു കുട്ടികൾ മരിച്ചു
01:22 AM Feb 18, 2022 | Deepika.com