മു​ല്ല​പ്പെ​രി​യാ​ർ: 2014ലെ ​വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി​യി​ൽ കേ​ര​ളം

11:48 PM Feb 17, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ കേ​സി​ലെ 2014ലെ ​വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ൽ. ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി 142 അ​ടി​യാ​യി ഉ​യ​ർ​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് വി​ധി പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ഇ​തി​നാ​യി വി​ഷ​യം വി​ശാ​ല ബെ​ഞ്ചി​ന് വി​ട​ണം. റൂ​ൾ ക​ർ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ എ​ഴു​തി ത​യാ​റാ​ക്കി ന​ൽ​കി​യ വാ​ദ​ത്തി​ലാ​ണു കേ​ര​ള​ത്തി​ന്‍റെ പു​തി​യ ആ​വ​ശ്യം.