ഗ​വ​ര്‍​ണ​റു​ടേ​ത് നാ​ണം​കെ​ട്ട ന​ട​പ​ടി​യെ​ന്ന് കെ.​സു​ധാ​ക​ര​ന്‍

10:43 PM Feb 17, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​റു​ടേ​ത് നാ​ണം​കെ​ട്ട ന​ട​പ​ടി​യാണെന്നും ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം കേ​ള്‍​ക്കു​ന്ന​തി​നെ​ക്കാ​ള്‍ ന​ല്ല​ത് കേ​ള്‍​ക്കാ​തി​രി​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍. ഇ​ത്ര​യും ന​ട്ടെ​ല്ലി​ല്ലാ​ത്ത ഗ​വ​ര്‍​ണ​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ന​യ​പ്ര​ഖ്യാ​പ​നം അ​ത് കേ​ള്‍​ക്കാ​തി​രി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നാ​ണ് ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​യ​പ്ര​ഖ്യാ​പ​നം ബ​ഹി​ഷ്‌​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് യു​ഡി​എ​ഫ് ച​ര്‍​ച്ച ചെ​യ്യും. ഈ ​നാ​ണം​കെ​ട്ട ഗ​വ​ര്‍​ണ​റു​ടെ നാ​ണം​കെ​ട്ട ന​ട​പ​ടി​യെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കു​ന്ന​ത് ത​ന്നെ നാ​ണ​ക്കേ​ടാ​ണ്. കേ​ര​ളം ഇ​ന്നു​വ​രെ ഇ​ങ്ങ​നെ​യൊ​രു ഗ​വ​ര്‍​ണ​റെ ക​ണ്ടു​മു​ട്ടി​യി​ട്ടി​ല്ല.

എ​ന്തെ​ങ്കി​ലും പ​റ​യു​ന്ന കാ​ര്യ​ത്തി​ല്‍ ഒ​രു അ​ഭി​പ്രാ​യ സ്ഥി​ര​ത വേ​ണ്ടേ. സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ ദ​ല്ലാ​ളാ​ണ് ഗ​വ​ര്‍​ണ​റെ​ന്നും കെ.​സു​ധാ​ക​ര​ന്‍ പ​രി​ഹ​സി​ച്ചു.