മും​ബൈ​യ്ക്കെ​തി​രെ ജം​ഷ​ഡ്പൂ​രി​ന് ജ​യം

10:06 PM Feb 17, 2022 | Deepika.com
പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ മും​ബൈ സി​റ്റി​ക്കെ​തി​രെ ജം​ഷ​ഡ്പു​ർ എ​ഫ്സി​ക്കു ജ​യം. ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ജം​ഷ​ഡ്പൂ​രി​ന്‍റെ ജ​യം.

ഇ​ഞ്ചൂ​റി ടൈ​മി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി​യി​ൽ​നി​ന്നാ​യി​രു​ന്നു ജം​ഷ​ഡ്പൂ​രി​ന്‍റെ വി​ജ​യ​ഗോ​ൾ പി​റ​ന്ന​ത്. മ​ത്സ​ര​ത്തി​ന്‍റെ ഒ​ൻ​പ​താം മി​നി​റ്റി​ൽ ത​ന്നെ ലീ​ഡ് എ​ടു​ത്ത ജം​ഷ​ഡ്പു​ർ 30-ാം മി​നി​റ്റി​ൽ ലീ​ഡ് ഉ​യ​ർ​ത്തു​ക​യും ചെ​യ്തു.

ഗ്രെ​ഗ് സ്റ്റു​വ​ർ​ട്ടാ​ണ് ആ​ദ്യം മും​ബൈ​യു​ടെ വ​ല കു​ലു​ക്കി​യ​ത്. പി​ന്നാ​ലെ റി​ത്വി​ത് ദാ​സും ജം​ഷ​ഡ്പൂ​രി​നാ​യി ഗോ​ൾ നേ​ടി.

ര​ണ്ടാം പ​കു​തി​യി​ലാ​ണ് മും​ബൈ​യു​ടെ ര​ണ്ട് ഗോ​ളും പി​റ​ന്ന​ത്. 57-ാം മി​നി​റ്റി​ൽ രാ​ഹു​ൽ ബെ​ഹ്കെ​യും 86-ാം മി​നി​റ്റി​ൽ ഡി​ഗോ മൗ​റീ​സി​യോ​യു​മാ​ണ് മും​ബൈ​യ്ക്കാ​യി ഗോ​ൾ നേ​ടി​യ​ത്. പെ​നാ​ൽ​റ്റി​യി​ൽ​നി​ന്നാ​ണ് മൗ​റീ​സി​യോ ഗോ​ൾ നേ​ടി​യ​ത്. അ​തേ​സ​മ​യം അം​ഗു​ളോ പെ​നാ​ൽ​റ്റി ന​ഷ്ട​പ്പെ​ടു​ത്തി​യ​ത് മും​ബൈ​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി.

ജ​യ​ത്തോ​ടെ ജം​ഷ​ഡ്പു​ർ 28 പോ​യി​ന്‍റു​മാ​യി ലീ​ഗി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 25 പോ​യി​ന്‍റു​ള്ള മും​ബൈ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്. കേ​ര​ളം നാ​ലാം സ്ഥാ​ന​ത്തും.