തിരുവനന്തപുരം: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ കാലാവധി നീട്ടി. ഒരു വർഷത്തേയ്ക്കാണ് കാലാവധി നീട്ടിയത്. മന്ത്രിസഭായോഗത്തിലായിരുന്നു തീരുമാനം.
സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ- സാന്പത്തിക പിന്നോക്കാവസ്ഥയും ക്ഷേമവുമായി ബന്ധപ്പെട്ട പരിഗണനാ വിഷയങ്ങളെക്കുറിച്ചു പഠിക്കാനാണ് ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷനെ സർക്കാർ നിയോഗിച്ചത്.
കമ്മീഷന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ 2023 ഫെബ്രുവരി 23 വരെ കാലാവധി നീട്ടി നൽകാൻ തീരുമാനിച്ചത്.
ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ കാലാവധി നീട്ടി
09:45 PM Feb 17, 2022 | Deepika.com