ഉ​പ്പി​ലി​ട്ട പ​ഴ​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​ന് വി​ല​ക്ക്

08:43 PM Feb 17, 2022 | Deepika.com
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ഉ​പ്പി​ലി​ട്ട പ​ഴ​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​ന് വി​ല​ക്ക്. ക​ട​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​സ​റ്റി​ക് ആ​സി​ഡ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഇ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 17 ക​ട​ക​ളി​ൽ​നി​ന്നാ​യി 35 ലി​റ്റ​ർ അ​സ​റ്റി​ക് ആ​സി​ഡ് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഉ​പ്പി​ലി​ട്ട​തു വി​ല്‍​ക്കു​ന്ന ക​ട​യി​ല്‍ നി​ന്ന് രാ​സ​വ​സ്തു കു​ടി​ച്ച് ര​ണ്ടു കു​ട്ടി​ക​ള്‍​ക്ക് പൊ​ള്ള​ലേ​റ്റ സം​ഭ​വ​ത്തെ തു​ട​ർ​ന്നാ​ണ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പ​ഠ​ന​യാ​ത്ര​ക്ക് കോ​ഴി​ക്കോ​ട്ടെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്.

ഉ​പ്പി​ലി​ട്ട​തു ക​ഴി​ച്ച് എ​രി​വു തോ​ന്നി​യ​പ്പോ​ള്‍ അ​ടു​ത്തു​ക​ണ്ട കു​പ്പി​യി​ല്‍ വെ​ള്ള​മാ​ണെ​ന്നു ക​രു​തി കു​ടി​ക്കു​ക​യാ​യി​രു​ന്നു. കു​ടി​ച്ച കു​ട്ടി​യു​ടെ വാ​യ പൊ​ള്ളി. ഈ ​കൂ​ട്ടി​യു​ടെ ഛര്‍​ദ്ദി​ല്‍ ദേ​ഹ​ത്തു​പ​റ്റി​യ മ​റ്റൊ​രു​കു​ട്ടി​ക്കും പൊ​ള്ള​ലേ​റ്റു. കാ​സ​ര്‍​കോ​ട്‌ തൃ​ക്ക​രി​പ്പൂ​ര്‍ ആ​യ​ട്ടി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് (14), സാ​ബി​ദ് (14) എ​ന്നി​വ​ര്‍​ക്കാ​ണു പൊ​ള്ള​ലേ​റ്റ​ത്‌.