ന്യൂഡൽഹി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവൻ ഭരിക്കാൻ നോക്കരുതെന്ന് മുരളീധരൻ പറഞ്ഞു. രാജ്ഭവൻ ഭരിക്കാൻ നോക്കുന്നതിന്റെ അപകടമാണ് ഇപ്പോൾ കാണുന്നത്. ഗവർണറുടെ അധികാരത്തെ എങ്ങനെ ഒരു ഉദ്യോഗസ്ഥന് ചോദ്യം ചെയ്യാനാകുമെന്നും അദ്ദേഹം ചോദിച്ചു.
ഗവർണർക്ക് സ്റ്റാഫിനെ നിയമിക്കാൻ അധികാരമുണ്ട്. ആരോഗ്യമന്ത്രിയുടെ പിഎസ് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിയംഗമാണ്. ആരോഗ്യമേഖലയ്ക്ക് എന്ത് സംഭാവനയാണ് അദ്ദേഹം കൊടുക്കുന്നത്. അത്തരം ആളുകളെ നിയമിക്കുന്നത് എന്നു മുതലുള്ള കീഴ്വഴക്കമാണ്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിയമനമെന്നും അദ്ദേഹം ചോദിച്ചു.
കീഴ്വഴക്കമില്ലെന്ന് പറയുന്നവർ ഗവർണറുടെ അധികാരത്തിൽ കൈകടത്താൻ ശ്രമിക്കരുത്. മുഖ്യമന്ത്രി പദവിയുടെ അന്തസ് നിലനിർത്തുന്ന നിലയിലാണ് പ്രവർത്തിക്കേണ്ടതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി രാജ്ഭവൻ ഭരിക്കാൻ നോക്കരുതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ
08:05 PM Feb 17, 2022 | Deepika.com