ശി​രോ​വ​സ്ത്രം ആ​ഭ്യ​ന്ത​രകാ​ര്യം; പു​റ​ത്തു​നി​ന്നു​ള്ള​വ​ർ അ​ഭി​പ്രാ​യം പ​റ​യേ​ണ്ടെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം

09:50 PM Feb 17, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ശി​രോ​വ​സ്ത്രം സം​ബ​ന്ധി​ച്ച വി​വാ​ദ​ത്തി​ൽ മ​റ്റ് രാ​ജ്യ​ങ്ങ​ൾ​ക്ക് അ​ഭി​പ്രാ​യം പ​റ​യാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര​കാ​ര്യം മാ​ത്ര​മാ​ണി​തെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ വ​ക്താ​വ് അ​രി​ന്ദം ബാ​ഗ്ചി പ​റ​ഞ്ഞു.

ഇ​ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കാ​ര്യ​മ​ല്ല. ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​മാ​യ​തി​നാ​ൽ, പു​റ​ത്തു​നി​ന്നു​ള്ള​വ​രോ മ​റ്റൊ​രു രാ​ജ്യ​മോ ഇ​ത് സം​ബ​ന്ധി​ച്ച് അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത് സ്വാ​ഗ​തം ചെ​യ്യു​ന്നി​ല്ലെ​ന്ന് അ​രി​ന്ദം ബാ​ഗ്ചി പ​റ​ഞ്ഞു.

ന​മു​ക്ക് ഒ​രു ഭ​ര​ണ​ഘ​ട​നാ സം​വി​ധാ​ന​വും നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യും ജ​നാ​ധി​പ​ത്യ ധാ​ർ​മി​ക​ത​യു​മു​ണ്ട്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​മു​ക്കൊ​രു ച​ട്ട​ക്കൂ​ട് ഉ​ണ്ട്. ഇ​ത് കോ​ട​തി​യു​ടെ മു​ൻ​പി​ലു​ള്ള കാ​ര്യ​മാ​ണ്. ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി വി​ഷ​യം പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും അ​രി​ന്ദം ബാ​ഗ്ചി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യും അ​തി​ലെ ജ​ന​ങ്ങ​ളേ​യും ബ​ന്ധ​പ്പെ​ട്ട ആ​ഭ്യ​ന്ത​ര വി​ഷ​യ​ങ്ങ​ളി​ലും കാ​ര്യ​ങ്ങ​ളി​ലും അ​ഭി​പ്രാ​യം പ​റ​യാ​ൻ പു​റ​ത്തു​നി​ന്നു​ള്ള​വ​ർ​ക്ക് അ​വ​കാ​ശ​മി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.