യു​ക്രെ​യ്നി​ൽ​നി​ന്നു​ള്ള ര​ക്ഷാ​ദൗ​ത്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം

05:35 PM Feb 17, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്നി​ൽ​നി​ന്നു​ള്ള ര​ക്ഷാ​ദൗ​ത്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. യു​ക്രെ​യി​നി​ലെ സ്ഥി​തി നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ വ​ക്താ​വ് അ​രി​ന്ദം ബാ​ഗ്ചി പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി​ക​ളു​മാ​യി എം​ബ​സി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. എ​യ​ർ ബ​ബി​ൾ ക്ര​മീ​ക​ര​ണ​ത്തി​നു കീ​ഴി​ൽ വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. വി​മാ​ന​ങ്ങ​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും എ​ണ്ണ​ത്തി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. യു​ക്രെ​യ്നി​ൽ​നി​ന്നു​ള്ള ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​ക്രെ​യി​നി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ എം​ബ​സി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. അ​വ​ർ ഒ​ന്നു ര​ണ്ട് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ത​ങ്ങ​ൾ ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ എം​ബ​സി സാ​ധാ​ര​ണ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ഇ​ന്ത്യ​ക്കാ​ർ​ക്കു​ള്ള സേ​വ​നം തു​ട​രു​മെ​ന്നും അ​രി​ന്ദം ബാ​ഗ്ചി കൂ​ട്ടി​ച്ചേ​ർ​ത്തു.