സ്വ​പ്ന സു​രേ​ഷി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ വ​ക്കാ​ല​ത്തൊ​ഴി​ഞ്ഞു

03:05 PM Feb 17, 2022 | Deepika.com
കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ വ​ക്കാ​ല​ത്തൊ​ഴി​ഞ്ഞു. അ​ഭി​ഭാ​ഷ​ക​നാ​യ സൂ​ര​ജ് ടി. ​ഇ​ല​ഞ്ഞി​ക്ക​ല്‍ ആ​ണ് വ​ക്കാ​ല​ത്തൊ​ഴി​ഞ്ഞ​ത്. വ​ക്കാ​ല​ത്തൊ​ഴി​ഞ്ഞ​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

സ്വ​പ്ന​യു​ടെ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന കൊ​ച്ചി എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ അ​ഭി​ഭാ​ഷ​ക​ന്‍ നി​ല​പാ​ട​റി​യി​ച്ചു. ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം സ്വ​ര്‍​ണ​ക്ക​ട​ക്ക് കേ​സ് വീ​ണ്ടും സ​ജീ​വ ച​ര്‍​ച്ച​യാ​വു​ന്ന​തി​നി​ടെ​യാ​ണ് അ​ഭി​ഭാ​ഷ​ക​ന്‍റെ പി​ന്‍​മാ​റ്റം എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. .