അ​മ്പ​ല​മു​ക്ക് കൊ​ല​പാ​ത​കം: പ്രതി കബളിപ്പിക്കുന്നു, കൊലക്കത്തി ഇനിയും കാണാമറയത്ത്

02:29 PM Feb 17, 2022 | Deepika.com
പേ​രൂ​ർ​ക്ക​ട: അ​മ്പ​ല​മു​ക്കി​ൽ യു​വ​തി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ പ്ര​തി രാ​ജേ​ന്ദ്രന്‍റെ ക​സ്റ്റ​ഡി​കാ​ലാ​വ​ധി നാ​ളെ അ​വ​സാ​നി​ക്കും. ഒ​രാ​ഴ്ച​ത്തെ ക​സ്റ്റ​ഡി കാ​ലാ​വ​ധിയാ​ണ് പോ​ലീ​സ് കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. തൊ​ണ്ടി​മു​ത​ലു​ക​ൾ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ മു​ട്ട​ട ആ​ല​പ്പു​റം കു​ള​ത്തി​ൽ​നി​ന്നു പ്ര​തി​യു​ടെ ഷ​ർ​ട്ട് മാ​ത്ര​മാ​ണ് ക​ണ്ടെ​ത്താ​നാ​യ​ത്. കത്തി ഉപേക്ഷിച്ച സ്ഥലം മാറ്റിപ്പറഞ്ഞു പ്രതി പോലീസിനെ പലവട്ടം കബളിപ്പിച്ചു.

ക​സ്റ്റ​ഡി​കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ സുപ്രധാന തെളിവായി മാറേണ്ട കൊ​ല​ക്ക​ത്തി ക​ണ്ടെ​ടു​ക്കാ​ൻ പോ​ലീ​സി​നു കഴിയാത്തതു തിരിച്ചടിയാണ്. പ്ര​തി രാ​ജേ​ന്ദ്ര​ൻ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ത്തതാണ് പ്രധാന കാരണം. അ​മ്പ​ല​മു​ക്കി​ൽ കൃ​ത്യം ന​ട​ന്ന ക​ട​യ്ക്ക് എ​തി​ർ​വ​ശം വ​ലി​ച്ചെ​റി​ഞ്ഞു, മു​ട്ട​ട കു​ള​ത്തി​നു​ള്ളി​ൽ വ​ലി​ച്ചെ​റി​ഞ്ഞു, ഉ​ള്ളൂ​ർ ജം​ഗ്ഷ​ന് സ​മീ​പം ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് വ​ലി​ച്ചെ​റി​ഞ്ഞു എ​ന്നി​ങ്ങ​നെ മൊ​ഴി​മാ​റ്റി പ​റ​യു​ക​യാ​ണ് പ്ര​തി ചെ​യ്ത​ത്.

ഏ​താ​യാ​ലും കൊ​ല​ക്ക​ത്തി ക​ണ്ടെ​ത്താ​നു​ള്ള അ​വ​സാ​ന ശ്ര​മ​മെ​ന്ന നി​ല​യി​ൽ ഉ​ള്ളൂ​ർ ഭാ​ഗ​ത്ത് പ്ര​തി​യു​മാ​യി പോ​ലീ​സ് വി​ശ​ദ​മാ​യ തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​യേ​ക്കും. മു​ട്ട​ട​യി​ൽനി​ന്ന് ഒ​രു ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ക​യ​റി ഉ​ള്ളൂ​ർ ജം​ഗ്ഷ​നി​ൽ ഇ​റ​ങ്ങി​യ​ശേ​ഷം ക​ത്തി വ​ലി​ച്ചെ​റി​ഞ്ഞു​വെ​ന്നും അ​വി​ടെനി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ തി​രി​കെ പേ​രൂ​ർ​ക്ക​ട​യി​ലേ​ക്കു വ​ന്നു​വെ​ന്നു​മാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ പ്ര​തി പോ​ലീ​സി​നോ​ടു പറഞ്ഞത്.

ലഭിച്ച ര​ക്തം പു​ര​ണ്ട വ​സ്ത്ര​ത്തി​ൽനിന്നു തെ​ളി​വ് ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പോ​ലീ​സ്. ഫോ​റ​ൻ​സി​ക് വി​ഭാ​ഗം വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ഇ​തി​ൽ വ്യ​ക്ത​ത വ​രൂ.

ഫെ​ബ്രു​വ​രി ആ​റിന് ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടു​കൂ​ടി​യാ​ണ് അ​മ്പ​ല​മു​ക്ക് അ​ഗ്രി ക്ലി​നി​ക് എ​ന്ന ചെ​ടി​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​രി നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​നി വി​നീ​ത​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട് എ​ൻ​ട്ര​ൻ​സു​ക​ളു​ള്ള ക​ട​യു​ടെ ആ​ദ്യ​ത്തെ എ​ൻ​ട്ര​ൻ​സി​ലൂ​ടെ പ്ര​വേ​ശി​ച്ച ​ശേ​ഷം പ​ടി​ക്കെ​ട്ടി​റ​ങ്ങി ചെ​ടി​ച്ച​ട്ടി​ക​ൾ നി​ര​ത്തി​വ​ച്ചി​രി​ക്കു​ന്ന ഷെ​ഡ്‌​ഡി​നു സ​മീ​പം​വ​ച്ചു യു​വ​തി​യു​ടെ ക​ഴു​ത്തി​ൽ ക​ത്തി​കൊ​ണ്ടു കു​ത്തു​ക​യാ​യി​രു​ന്നു പ്ര​തി.