കൊല്ലത്തു ബസിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു

02:15 PM Feb 17, 2022 | Deepika.com
കൊല്ലം: കൊല്ലത്ത് ബസ് ഇടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. സ്വകാര്യ ബസ് ഇടിച്ചാണ് യുവാവ് മരിച്ചത്. കാവനാട് കുന്നിൻമേൽ ചേരി കന്നറ്റൂർ വീട്ടിൽ രാഹുൽ ആണ് മരിച്ചത്. അപകടത്തെത്തുടർന്ന് അല്പ സമയം ഗതാഗതം സ്തംഭിച്ചു. പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.